2009, ഏപ്രിൽ 12, ഞായറാഴ്‌ച

ഷൂസ്/ചെരുപ്പിന്റെ വിലയില്‍ വര്‍ദ്ധനവ്


പണ്ടു വളരെ പണ്ട് നഗ്ന പാദനായി കല്ലിലും മുള്ളിലും ചവുട്ടി നടന്നു നടന്നു തളര്‍ന്നു നോവ്‌ മാറ്റാന്‍ ഇത്തിരി നേരം കാറ്റു കൊള്ളാന്‍ മരച്ചുവട്ടില്‍ തളര്ന്നങ്ങനെ ഇരിക്കുമ്പോള്‍ അതിലെ വന്ന നമ്മുടെ മോഹന്‍ ലാല്‍ ചോദിച്ചു കാലിന്റെ വെടി തീര്‍ന്നോ മോനേ ദിനേശാ ഇതു കേട്ടുഅരിശം പുണ്ട നമ്മുടെ കേളു ആശാരി മോന്തിക്ക്‌ ഒരു കുടം കള്ളും മോന്തി ചിന്തിച്ചു ചിന്തിച്ചു കണ്ടു പിടിച്ചതായിരുന്നു ഇന്നത്തെ ചെരുപ്പിന്റെ മുത്ത്‌ മുത്തച്ഛന്‍ മെതിയടി (മരം കൊണ്ടുണ്ടാക്കിയ ചെരുപ്പ് ) ഈ സംഭവം കള്ളന്മാരും കൊള്ളക്കരുമായ വെള്ളക്കാരുടെ പിടി വാശി കാരണം ചരിത്രത്തില്‍ എവിടെയും കാണില്ല ( കേളു ആശാരിയുടെ ഭാഗ്യക്കേട് ) ഇന്നു കേളു ആശാരിയോ, ചരിത്രമോ, വെള്ളക്കാരോ ആരും ചര്ച്ച ചെയ്യുന്നില്ല ഷൂസ്/ചെരുപ്പാണ് താരം.
മനുഷ്യന്റെ ഏറ്റവും താഴ്‌ന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇതിനെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിക്കുന്നതില്‍ മഹാനായ പത്രപ്രവര്‍ത്തകന്‍ 'മുതളിര്‍' വിജയിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് നമ്മുടെ മഹാരജ്യത്തിന്റെ ബഹുമാന്യ മന്ത്രിയുടെ മുഖത്ത് കൂടെ കടന്നു പോയ മറ്റൊരു സംഭവം
ഇത്രയും കാലം മനുഷ്യനെ താങ്ങി നടന്നിരുന്ന ഇവറ്റക്കുമില്ലേ ഒരു ദിവസം ( എവെരി ഡോഗ് ഹാസ്‌ എ ഡേ ) ഒരു കാര്യം പറയാതെ വയ്യ രണ്ടു പത്ര പ്രവര്‍ത്തകരുടെ ഏറും ഉന്നമില്ലാതെ പോയത് ഇപ്പോഴത്തെ പത്ര പ്രവര്‍ത്തനത്തിന്റെ ലക്ഷ്യബോധമില്ലയ്മയെ ചൂണ്ടി കാണിക്കുന്നുടോന്നൊരു സംശയം (സംശയം മാത്രം) കുറച്ചു കാലം മുമ്പേ ചില പെണ്‍കുട്ടികള്‍ പൂവാലന്മാരുടെ കണ്ണിനു നേരെ കാണിച്ചു ചെരുപ്പിന്റെ വിലയുയര്തുന്നതില്‍ ധ്രിതി കാണിച്ചിരുന്നു എന്നാല്‍ ഇന്ന് പരമോന്നത അധികാരികളുടെ മുഖത്തെരിഞ്ഞു ഏതു അക്രമത്തിനും അനീതിക്കുമെതിരെ പ്രതികരിക്കാന്‍ കഴിയുന്ന സാധനമാണ്‌ ഷൂ വെന്ന് ഈ പത്രകാരന്മാര്‍ തെളിയിച്ചിരിക്കുന്നു .
അല്ഖ്‌യിധ പോലുള്ള തീവ്രവാദി ഗ്രൂപ്കള്‍ ഇപ്പോള്‍ ബോംബും തോക്കും നിര്‍ത്തിവെച്ചു മാക്സിമം ഷൂസും/ചെരിപ്പും വാങ്ങി കൂട്ടുന്നതായുള്ള വീഡിയോ കാസെറ്റ് പുറത്ത് വിട്ടിട്ടുണ്ട്. ജേര്‍ണലിസം പഠിക്കുന്ന വിദ്യാര്‍തികള്‍ക്ക് ചെരിപ്പേരും ഒരു പാട്യ വിഷയമാക്കാന്‍ തീരുമാനിച്ച വിവരം നമ്മുടെ വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കൌമാര വിദ്യയും, ലൈങ്കിക വിദ്യയും, മതമില്ലാത്ത ജീവനും കൊണ്ട് വിദ്യാഭ്യാസം ഒരു പ്രശ്നഭ്യാസമാക്കി മാറ്റിയ ഭരണ പക്ഷത്തിനു ഇതും ഉയര്‍ത്തി കട്ടാവുന്ന ഭരണ നേട്ടമായിരിക്കുമെന്ന് മന്ത്രി കൂട്ടി ചേര്‍ത്തു. ഇലക്ഷന്‍ ചൂട് പിടിച്ച ഈ സന്ദര്‍ഭത്തില്‍ ഭരണ പക്ഷത്തിന്റെ ഈ പ്രക്യാപനത്തെ വോട്ടു തട്ടിയെടുക്കാനുള്ള കുതന്ത്രമായിട്ടാണ് പ്രതിപക്ഷം ഇതിനോട് പ്രതികരിച്ചത്. ഇങ്ങനെ പോയാല്‍ ചെരുപ്പിന്റെ വിലയില്‍ ഇന്നതെതിനെക്കാളും പത്തു പൈസ കൂടാന്‍ സാധ്യതയുന്ടെന്നു സാമ്പത്തിക വിധക്തര്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ചെരുപ്പിന്റെ വിലകൂടിയാല്‍ സാധാരണക്കാരുടെ കാര്യം പോട്ടെ ഈ ഉന്നമില്ലാത്ത ഈ പത്ര പ്രവര്‍ത്തകരുടെ കാര്യം എന്തായിരിക്കുമെന്ന് കണ്ടരിയേണ്ടി വരും. (വാല്കണ്ടം: " വെറുതെ ചെരുപ്പ് കളയേണ്ട മക്കളെ ഞങ്ങള്‍ നന്നാവില്ല" ജോര്‍ജ് ബുഷ്, ചിദംബരം. മുന്‍ഷി:. "നാണമില്ലാത്തവന്റെ മു‌ട്ടില്‍ "......................................)