2011, ഫെബ്രുവരി 2, ബുധനാഴ്‌ച

പ്രവാസിയുടെ ചില നേരമ്പോക്കുകള്‍

>സ്വന്തം മക്കളുടെ കൊഞ്ചലുകള്‍ കേള്‍ക്കാതെ ഭാര്യയുടെ ചൂടും ചൂരും മാറോട് ചേര്‍ത്ത് കിടക്കാന്‍ കഴിയാതെ കുടുംബങ്ങളുടെ പ്രോത്സഹനമില്ലാതെ ഗ്രഹാതുരത്വത്തിന്റെ നോവും പേറി ഉറ്റവരുടെയും ഉടയവരുടെയും തങ്ങും തണലുമാവാന്‍ ഇക്കരെ ഈ മനലരുണ്യത്തില്‍ വേദനയുടെയും യാധനയുടെയും അടിമ ചങ്ങലയില്‍ ഒറ്റപ്പെട്ട നെടുവീര്‍പ്പോടെ ഈ ഈത്തപനകളുടെ നാട്ടില്‍ നിന്നും ഇത്തിരി ആശ്വാസം കുടുംബത്തിന്റെ സന്തോഷം ഒന്ന് മാത്രമാണ്.
അവിടെയും പരാതിയും പരിഭവവും മാത്രമാണെന്ന് കേള്‍ക്കുമ്പോള്‍ ഈ ജീവിതം വ്യര്‍ത്ഥം. ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി?

എന്നും പൂകള്‍ക്ക് വണ്ടുകളെ കുറിച്ച് പരാതിയെ ഉണ്ടാവാറുള്ളൂ വണ്ടിന്റെ കഠിന സ്വഭാവത്തെ കുറിച്ച് എന്നിട്ടും അതിന്റെ ജോലി തുടര്‍ന്ന് കൊണ്ടിരിക്കുന്നു കരഞ്ഞു കണ്ണ് വീര്‍ത്ത പൂക്കളുടെ കണ്ണുനീര്‍ തുടക്കുന്നു ആര്‍ക്കുവേണ്ടി ?എന്തിനു വേണ്ടി ?