2009, മാർച്ച് 28, ശനിയാഴ്‌ച

പ്രണയ സമ്മാനം


കോളേജില്‍ വോക്കെഷനായി ഒന്നു , രണ്ടു മാസം അവളെ കാണാതെ എങ്ങിനെ നീങികിട്ടും അടുത്ത അധ്യന വര്‍ഷം തിരിച്ചു വരുമ്പോള്‍ പുതിയ കൂടുകാരൊക്കെ കൂടുമ്പോള്‍ അവള്‍ എന്നെ മറന്നു പോകുമോ ഹോ ആലോചിക്കാന്‍ കഴിയുന്നില്ല . അവള്‍ എന്നന്നേക്കും എന്നെ ഓര്‍മ്മിക്കാന്‍ (മറക്കാതിരിക്കാന്‍) ഒരു സമ്മാനം വാങ്ങി കൊടുക്കാം.
അങ്ങിനെ ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണ് ഒരു മുത്ത് വാങ്ങികൊടുക്കാം മുത്തിന് വലിയ അര്‍ത്ഥമുണ്ടല്ലോ കാരണം അത് മുക്കുവന്മാര്‍ കടലില്‍ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടി മുങ്ങി തപ്പി കണ്ടെടുക്കുന്നതാനല്ലോ. എനിക്കുമവള്‍, ഒരു മുത്ത്‌ പോല തന്നെയാണ് എത്രയോ പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട് അതില്‍ നിന്നെല്ലാം എനിക്കിഷ്ടപെട്ട ഒരുവള്‍ ഒരുവള്‍ മാത്രം.
അങ്ങിനെ ഒരുപാട് ബുദ്ധിമുട്ടി ഒരപൂര്‍വമായൊരു മുത്ത് ഞാന്‍ സംഘടിപിചു അവള്‍ക്കു സമ്മാനിച്ചു. അവള്‍ അത് തുറന്നു നോക്കി ചിരിച്ചു കൊണ്ട് " ഹായ് നല്ല ഒറിജിനല്‍ മുത്ത് പോലെയുണ്ട് ഇത് ഞാനിന്നലെ ചൈന മാര്‍ക്കറ്റില്‍ പോയപ്പോള്‍ കണ്ടിരുന്നു ചൈനയുടെതാനെങ്കിലും സംഗതി കൊള്ളാം ..."
ഏതോ കാമുകന്‍ പണ്ട് ഹൃദയം പറിച്ചു കൊടുത്തപ്പോള്‍ അത് ചെമ്പരത്തി പൂവല്ലേന്നു ചോദിച്ച കാമുകിമാര്‍ ജീവിച്ചു മരിച്ച നാടല്ലെ
നമ്മുടെത്.

2009, മാർച്ച് 22, ഞായറാഴ്‌ച

ആദ്യ പ്രണയം

കോളേജില്‍ ഞങ്ങളെ കുറിച്ചു ഇങ്ങനെ ഓരോന്ന് പറയുന്നത് വെറുതെ അല്ല , എന്തോ ഒന്നുണ്ടെന്നു എനിക്കും അറിയാം ജബിന അവള്ക്ക് എന്റെ കാര്യത്തില്‍ ഇത്തിരി ശ്രദ്ധ കൂടുതലാണ് എനിക്കവലോടും അങ്ങിനെ തന്നെയായിരുന്നു. അവളെ ചേര്‍ത്തുള്ള കൂടുകാരുടെ ഓരോ കമന്റുകളും ഞാന്‍ (സന്തോഷത്തോടെ) മൈണ്ട് ചെയ്തില്ല . അവളെയും അവളുടെ കൂട്ടുകാരികള്‍ കളിയാക്കിയിട്ടുണ്ടോ ആവോ.... എനിക്കറിയില്ല .
എനിക്കവളോടുള്ള ആ ഒരിത് തുറന്നു പറയാന്‍ ഒരുപാടു തവണ ശ്രമിച്ചതാണ് പക്ഷെ കഴിഞ്ഞില്ല അവള്‍ എപ്പോഴെങ്കിലും ഇങ്ങോട്ട് പറയും എന്നെനിക്കറിയാം . അങ്ങിനെ ഇങ്ങനെ ആ സംഭവം നീണ്ടുപോയ്കൊടിരുന്നു.
ഏതോ ഒരു കാരണത്താല്‍ അന്ന് ഞാന്‍ ക്ലാസ്സില്‍ പോയില്ല പിറ്റേന്ന് വന്നപോഴാണ് അറിയുന്നത് തലേ ദിവസം ജബിയും അവളുടെ അമ്മാവനും കോളേജില്‍ വന്നിരുന്നു എന്നെ കാണാനാണ് പോലും "എന്റമ്മോ " എന്തായിരിക്കും എനിക്കറിയാം അവള്‍ എന്നോട് പറയാതെ വീട്ടില്‍ എല്ലാം പറഞ്ഞു കാണും ഇനിയിപ്പോള്‍ എന്ത് പുകിലയിരിക്കും ദൈവമേ ..... എന്തോ കല്യാണ കാര്യം പാരയാണെന്ന് ഒരു കൂട്ടുകാരി പറഞ്ഞു "ഹമ്മ മ്മോ " ഞാന്‍ കല്യനതിനെ കുറിച്ചു ചിന്തിച്ചിട്ട് പോലുമില്ല ഇനി അമ്മാവന്‍ അവളെ കല്യാണം കഴിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ചാല്‍ എന്ത് പറയും എന്നാലും ഇത്രയൊക്കെ ആവും മുമ്പ് അവള്‍ക്കു എന്നോട് ഒന്നു പറഞ്ഞുകൂടായിരുന്നോ ...?
അതാ ജബിയും അവളുടെ കൂടെ അയാളുമുണ്ട് എന്നെ കണ്ടു എന്നാ തോന്നുന്നത് എന്റെ നേര്‍ക്ക് തന്നയാണ് വരുന്നത് ഞാന്‍ പരമാവധി ധൈര്യം സംഭരിച്ചു എന്തും സംഭവിക്കാം .
"ഇന്നലെ എവിടെയായിരുന്നു ഇന്നലെയും കുഞ്ഞാമന്‍ ( മാമനെ വിളിക്കുന്ന പേരു) ഇവിടെ വന്നിരുന്നു "
"ഉം " പിന്നെ എല്ലാം പറഞ്ഞത് മാമനായിരുന്നു "ഇയാളെ കുറിച്ചു ജബി ഒരുപാടു പറയാറുണ്ട് നല്ല തമാശക്കരനല്ലേ ? " ഞാന്‍ വെറുതെ ഒന്നു ഇളിച്ചു കാട്ടി " ജബിയുടെ ഏറ്റവും വലിയ കൂടുകാരന്‍ ഇയളാണല്ലോ" അതിനും ഞാനൊന്നു ചിരിച്ചു "അതുകൊണ്ട് ഇയാളോട് തന്നെ ആദ്യം പറയണംന്ന് ജബിക്ക് നിര്‍ബന്ധം ഉണ്ട്. ഗല്ഫുകരനയത് കൊണ്ടു പെട്ടന്ന് വേണംന്ന് പറഞ്ഞു പിന്നെ നല്ലതൊന്നു ഒത്തു വന്നതല്ലേ പിന്നെ ഞങ്ങളുടെ ഒരു ബന്ധുവിന്റെ അയല്കരനാ അപ്പോള്‍ പിന്നെ അതികം അന്വേഷിക്കേണ്ടി വന്നില്ല .

അടുത്ത ഇരുവതി രണ്ടിനാണ് ഉറപ്പിച്ചത് സുഫി നേരത്തെ അങ്ങുവരണം ഇയാളെ തമാശയും മറ്റും ഞാങള്‍ക്കും കേള്‍ക്കാമല്ലോ സുഫിയെന്താ ഒന്നും മിണ്ടാതെ " ഇനി ഞാന്‍ എന്ത് മിണ്ടാണാ വായനക്കാര്‍ പറയട്ടെ ...................

2009, മാർച്ച് 6, വെള്ളിയാഴ്‌ച

രാജാവിന്റെ ഭാര്യാ


ല്യാണം കഴിഞ്ഞു ഒരു മാസമായി കാണും ഭാര്യയും ഞാനും തിരൂരിലുള്ള എന്‍റെ കൂട്ടുകാരന്‍ ഫൈസിയുടെ (തിരൂരിലുള്ള ഒമ്ച്ചപുഴ എന്നാ സ്ഥലത്താണ് അയാളുടെ വീട് അതുകൊണ്ട് അവനെ ഒമാചെന്‍ എന്നാണ് ചുരുക്കി വിളിക്കാറ്) വീടിലേക്ക്‌ സല്‍കരിക്കപ്പെട്ടു. വൈകുന്നേരം നാലേ മുപ്പതിനാണ് അവിടെ എത്തിയത്. ഒരുമാതിരി എല്ലാ ഭക്ഷണവും മേശപ്പുറത്ത് നിരന്നിട്ടുണ്ട്. 'പൊറാട്ട' ഭാര്യയുടെ ദൌര്‍ബല്യമായിരുന്നു. ഞാന്‍ കുറച്ചു ഡിസന്റ് കീപ് ചെയ്യുന്ന ആളായാതുകൊണ്ട് അല്പം അതും ഇതും എടുത്ത് തിന്നുകയാണ്. ഭക്ഷണം മുന്നിലെത്തിയാല്‍ ഒന്നും നോക്കരുത് മതിയാവോളം തിന്നിട്ട് ഒരു പഴം കൂടി കഴിക്കണം എന്നാണ് ഭാര്യയുടെ നിലപാട്. അവള്‍ മൂന്നോ നാലോ പൊറാട്ടയും ചിക്കന്‍ ഫ്രൈയും അകത്താക്കി. അപ്പോഴാണ് ഒമാചെന്റെ ഉമ്മ ഭാര്യയോടായി പറഞ്ഞു "മോളെ ഇതാ ഉമ്മാന്റെ വക ഒരു കഷ്ണം കൂടി തിന്നോള് " ഉമ്മ ഒരു പോരാട്ട എടുത്ത് പകുതിയക്കുമ്പോള്‍ അവള്‍ ഉമ്മയുടെ കൈ തടഞ്ഞു "മാണ്ട ഉമ്മാ മുറിക്കേണ്ട അത് മുഴുവനും ഇങ്ങു തരി " അവളൊന്നും ശ്രദ്ധിക്കാതെ അതും വാങ്ങി അകത്താക്കി.....!

2009, മാർച്ച് 5, വ്യാഴാഴ്‌ച

കുറ്റം ചെയ്യുന്നവനും കല്ലെറിയട്ടെ...!


ഞാനും കൂടുകാരന്‍ 'മരുമോച്ചന്‍ അബ്ബാസും ' കൂടി ധ്രിതിയില്‍ ബൈകൊടിച്ചു കൂട്ടുകാന്‍ 'തമര്‍ മുജീബിന്റെ ' അടുത്ത് പോകുകയായിരുന്നു വഴിയില്‍ വെച്ചു എതിരെ വരുന്ന വാഹനങ്ങളില്‍ നിന്ന്‌ എല്ലാവരും എന്തോ സിഗ്നല്‍ തരുന്നുണ്ട് എനിക്കൊന്നും മനസ്സിലായില്ല "ഹൊ അത് പോലീസ് ചെക്കിംഗ് ഉണ്ടെന്നുള്ള സിഗ്നലാണ്‌ " മരുമോചെനു പിടികിട്ടി . (പോലീസിന്റെ സിഗ്നല്‍ അവന്പെട്ടെന്ന് പിടികിട്ടും കാരണം പണ്ടു ഒരുപാടു സിഗ്നല്‍ കിട്ടിയിയ ആളാണല്ലോ) ഞങ്ങളെയും കൈകാണിച്ചു നിര്‍ത്തി ഞങ്ങളെ കൈയിലുള്ള എല്ലാ പേപ്പറും കാണിച്ചു പക്ഷെ അതൊന്നും പോരാ പുക പരിശോധിച്ച പേപ്പര്‍ വേണം "ഫൈന്‍ ഇവിടെ അടച്ചാല്‍ കോടതിയില്‍ പോവണ്ട " "സാറെ ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ ഇന്ന് തന്നെ പരിശോധിചോളം " പെട്ടെന്നൊരു ജീപ്പ് പോലീസ് കാണിച്ചിട്ടും നിര്‍ത്താതെ പോയി . "വണ്ടി എടുക്കൂ ഡ്രൈവെര്‍" എസ് ഐ വണ്ടിയിലേക്ക് ചാടിക്കേറി. പോലീസ്ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തതും ജീപിന്റെ പുകകുഴലില്‍ നിന്നും പുറത്ത് ഒരു കൊടൈകനാല്‍ സൃഷ്ടിക്കപ്പെട്ടു. ഹമ്മോ ജീപിന്റെ അടുത്ത നിന്ന മറുമോച്ചന്റെ കോലം 'പറക്കും തളിക' എന്ന സിനിമയില്‍ ദിലീപ് ബസ് സ്റ്റാര്‍ട്ട് ചെയ്തപോല്‍ .... അതുപോലെ ....എങ്ങനെ ...... നമ്മുടെ നാട്ടില്‍ പുക പരിശോധന തുടരുന്നു. തുടര്‍ന്ന്കൊണ്ടിരിക്കുന്നു.........!