2009, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

കോടാലിയും പുതിയ കഥയും

മറ്റൊരിക്കല്‍ ഒരു മരം വെട്ടുകാരന്‍ പുഴകടവത്ത്ഒരു പട്കൂടാന്‍ മരം വെട്ടുകയായിരുന്നു ഒരു പാട് കാലപഴക്കമുള്ള ആ മരം അഞ്ഞാഞ്ഞു വെട്ടി തളര്‍ന്ന കയ്യില്‍ നിന്നും അയാളുടെ മഴു പുഴയിലേക്ക് തെറിച്ചു വീണു എന്ത് ചെയ്യണമെന്നറിയാതെ പുഴക്കരയില്‍ അന്തിച്ചു നില്‍ക്കുമ്പോള്‍ പുഴയുടെ ആഴത്തില്‍ നിന്നു സുന്ദരിയായ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. അവളുടെ കൈയില്‍ ഒരു സ്വര്‍ണത്തിന്റെ മഴുവുമുണ്ട് ഇതാ "ഈ മഴു എടുത്തോളൂ " എനിക്കിതു വേണ്ട എന്റെ ഇരുമ്പിന്റെ മഴുവാണ് ഇതു കേട്ട അവള്‍ പുഴയിലേക്ക്‌ തന്നെ താഴ്ന്നു പോയി ഒരു വെള്ളിയുടെ മഴുമായി പൊങ്ങിവന്നു . "ഇതു എടുത്തോളൂ എനിക്ക് ഇതും വേണ്ട എന്റേത് ഇരുമ്പിന്റെ മഴുവാണ് ' ങാ ഹാ ഒരു മരം വെട്ടുകാരന് ഇത്രയും അഹന്ഗാരമൊ..? "നിങ്ങള്ക്ക് പഴയത് തന്നെ കിട്ടണമെന്ന് എന്താ ഇത്ര വാശി എന്നാലൊന്നു കാണണം " ഇതും പറഞ്ഞു അവള്‍ വെള്ളത്തിലേക്ക്‌ ഊളിയിട്ടു. പാവം മരം വെട്ടുകാരന്‍ ഒരുപാടു കാത്തിരിന്നു ഫലം വട്ട പൂജ്യം....

2009, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

കാലം പോയ കോലം


ഒരു വെള്ളിയാഴ്ച, എല്ലാവര്ക്കും ലീവായത് കൊണ്ട് മംസാര്‍ ബീച്ചില്‍ കുളിക്കാന്‍ പോവുകയാണ് ഞാന്‍ പോയില്ല എല്ലാവരും പോയി കഴിഞ്ഞപ്പോള്‍ റൂമില്‍ ഞാന്‍ തനിച്ചായി കുറച്ചു സുലൈമാനിയുണ്ടാക്കി നദിയ മജീദ്‌ നാട്ടില്‍ നിന്നും കൊണ്ടുവന്ന പൂര പൊടിയും തിന്നു വെറുതെ ഓരോന്ന് ആലോജിചിരിക്കുംപോഴാണ് മനസ്സില്‍ നാട്ടിലെ ഓര്‍മ്മകള്‍ വട്ടം ചുറ്റി. എന്റെ ഏക പുത്രി കാസ്മിര മോള്‍ സ്കൂളില്‍ പോകാന്‍ തുടങ്ങി, എന്റെ ചെറുപ്പ കാലത്ത് എന്റെ ഉപ്പ എല്ലാ ദിവസവും സ്കൂള്‍ വിടുമ്പോള്‍ എന്നെയും കാത്തു പുറത്തു ഉണ്ടാവും സ്കൂളില്‍ നിന്നും വീട്ടില്‍ എത്തുന്നത്‌ വരെ ഓരോ സംശയങ്ങള്‍ ചോദിച്ചു ഉപ്പയെ ഞാന്‍ വെള്ളം കുടിപ്പിക്കും ചിലപ്പോള്‍ ഞാന്‍ മെയിന്‍ റോഡിലേക്ക് കയറിയാല്‍ എന്നെ ശകാരിക്കും പിന്നെ ഞാന്‍ വീട്ടിലെത്തുന്നത് വരെ കരയും വീടിലെതിയാല്‍ വല്യമ്മച്ചി " യ്യി ന്തിനാ ന്‍റെ കുട്ടീനെ ചീത്ത പറയണത്‌, ന്‍റെ കുട്ടീനെ ചീത്ത പറഞ്ഞാല്‍ അന്നേ ഇവ്വടെ പൊരെ കയറ്റൂല " ഇത് കേള്‍ക്കുമ്പോള്‍ എനിക്ക് സന്തോഷമാകും ഓര്‍മ്മകള്‍ക്കെന്തു സുഗന്തം എന്നാല്‍ എന്റെ മോളെ എനിക്ക് സ്കൂളില്‍ കൊണ്ട് വിടാനോ തിരിച്ചു കൊണ്ട് വരാനോ കഴിയുന്നില്ല ജോലി മാത്രം ചെയ്യുന്ന സ്കൂള്‍ ഡ്രൈവറും ഹെല്‍പ്പെരുമാണ് അവളെ സ്കൂളിലെതിക്കുന്നതും തിരിച്ചു കൊണ്ട് വിടുന്നതും. വിഷമം തോന്നി മകള്‍ക്ക് അവകാശപ്പെട്ട സ്നേഹം കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതം തന്നെ പാഴായിപ്പോകുമല്ലേ അങ്ങിനെ ഞാന്‍ എത്രയും പെട്ടെന്ന് നാട്ടില്‍ പോകാന്‍ തീരുമാനിച്ചു കമ്പനിയില്‍ നിന്ന് രണ്ടുമാസത്തെ അവധി വാങി നാട്ടിലേക്കു വിട്ടു.
തിങ്കളാഴ്ച ഞാന്‍ നേരത്തെ ഉണര്‍ന്നു മോളെ വിളിചെഴുന്നെല്‍പ്പിച്ചു, തലയില്‍ എണ്ണ തേച്ചു കൊടുത്തു അവളെയും കൂട്ടി കുളിമുറിയില്‍ കയറി " ഇപ്പചിയും കുളിക്ക്യണോ ..? " ഞാന്‍ മോളെ കുളിപ്പിക്കനാ " "വേണ്ട ഞാന്‍ ഒറ്റയ്ക്ക് കുളിചോളും ഇപ്പച്ചി ഒന്നു പുറത്തിറങ്ങ്യെ " അവള്‍ കുളിമുരിയുടെ വാതിലടച്ചു.
"അവള്‍ സ്വന്തം കുളിചോളും മനുഷ്യാ" ഭാര്യയുടെ കമാന്റ് എട്ടു മണിയായപ്പോഴേക്കും അവള്‍ റെഡിയായി എനിക്കെന്റെ കുട്ടിക്കാലം ഓര്‍മ വന്നു പാട വരമ്പിലൂടെ കൈയും പിടിച്ചു ഉമ്മച്ചിയും മുമ്പിലായി ഉപ്പയും റോഡിലെതുംപോള്‍ കൈ ഉപ്പയിലേക്ക് കൊടുത്തിട്ട് ഉമ്മച്ചി തിരിച്ചു പോകുമ്പോള്‍ വല്ലാത്തൊരു വിഷമമാണ് കണ്ണ് നിറഞ്ഞു പോകും. ഇന്ന് പാടങ്ങളും, പാടവരംബുമില്ല വീടിന്റെ ഗേറ്റ് മുതല്‍ സ്കൂള്‍ തിന്ന വരെ സ്കൂള്‍ ബസ്സിലാണ്. അപ്പോഴേക്കും സ്കൂള്‍ ബസ്സ്‌ വീടിനു മുമ്പിലെത്തി " ഇപ്പച്ചി ഞാന്‍ പോവ്വാ" ഞാന്‍ അവളുടെ കൈ പിടിച്ചു ബസ്സിനടതെക്ക് പോയി ബസ്സില്‍ കയറാന്‍ അവള്‍ എന്റെ കൈ വിടുവിക്കുമ്പോള്‍ ഞാന്‍ അവളുടെ കുഞ്ഞു കവിളില്‍ ഒരു ഉമ്മ വെച്ചു അവളുടെ വെളുത്ത കവിളില്‍ പത്തു പൈസ വട്ടത്തില്‍ എന്റെ തുപ്പലുകൊണ്ട് ഒരു ചിത്രമുണ്ടാക്കി അവള്‍ ബാഗില്‍ നിന്നും തൂവാല എടുത്തു മുഖം തുടച്ചു "ഈ ഇപ്പചിക്കെന്താ വട്ടായോ അയ്യേ ബസ്സില്‍ നിന്ന് കുട്ടികളൊക്കെ കണ്ടിട്ടുണ്ടാവും " അവളുടെ പ്രതികരണം കേട്ട് ഞാന്‍ ചമ്മിപ്പോയി എത്രയും പെട്ടന്ന് മടക്ക ടിക്കെട്ടു റെഡിയാക്കി ദുബായിലേക്ക്‌..............