2009, മേയ് 16, ശനിയാഴ്‌ച

എനിക്ക് കിട്ടിയ ലവ് ലെറ്റര്‍



എന്തോ ആരോടും ഇതുവരെ എനിക്കങ്ങനെ തോന്നിയിട്ടില്ല അവളില്ലാത്ത ക്ലാസുകള്‍ എനിക്കെന്നും ഉറക്കമായിരുന്നു അവളെ ഇങ്ങനെ നോക്കിയിക്കുന്നത് എന്തൊരു സുഗമായിരുന്നു അവളത്രക്ക് എന്നുള്ളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു


അവളോട്‌ ഇതൊന്നു പറയാന്‍ എനിക്ക് ധൈര്യം വന്നില്ല അതുകൊണ്ട് ഞാന്‍ അവള്‍ക്കൊരു ലവ് ലെറ്റര്‍ എഴുതാന്‍ തീരുമാനിച്ചു കൂട്ടുകാരുടെ സഹായത്തോടെ എന്റെ പ്രേമാഭ്യര്‍ത്ഥന എഴുതി അവളുടെ ഒരു കൂട്ടുകാരിയുടെ മുഖേന കൊടുത്തു വിട്ടു മറുപടിക്കായി കാത്തിരിന്നു ദിവസങ്ങള്‍ കടന്നു പോയി ഒരു മറുപടിയും വന്നില്ല അങ്ങനെ വീണ്ടും ഒരു കത്തും കൂടി ഞാനയച്ചു അതിനും തഥൈവ അവസാനം ഇടനിലക്കാരെ ഒഴിവാക്കി ഞാന്‍ നേരിട്ട് അവളുടെ കൈയില്‍ ഒരെഴുത്ത് കൊടുത്തു " ഇതിനെങ്കിലും മറുപടി തരണം" അവള്‍ ഒന്നും പറഞ്ഞില്ല എനിക്ക് ഇനിയും എന്തെങ്കിലും സംസാരിക്കാന്‍ ആഗ്രഹിച്ചു പക്ഷെ എന്റെ ധൈര്യം!!. എന്റെ എല്ലാ നേര്‍ച്ചകളും ഫലിച്ചു പിറ്റേന്ന് ക്ലാസ്സില്‍ വെച്ച് എല്ലാവരും കാണെ എന്റെ കൈയില്‍ അവളൊരു മറുപടി തന്നു എനിക്ക് ശന്തോഷത്താല്‍ അവളോട്‌ ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല പിന്നെ ഒന്ന് ആലോചിക്കാതെ ക്ലാസ്സില്‍ നിന്നും പുറത്തിറങ്ങി എന്നെ കത്തെഴുതാന്‍ സഹായിച്ച കൂട്ടുകാര്‍ക്കെല്ലാം ഓരോ ജ്യൂസ്‌ വാങ്ങികൊടുത്തു കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി കൂള്‍ബാറില്‍ വെച്ച് തന്നെ ഞങ്ങള്‍ കത്ത് തുറന്നു

" സുഫിയാന്‍ അറിയുന്നതിന് ഫൌസിയ, നിന്റെ മൂന്നു കത്തുകള്‍ കിട്ടി ഇതുവരെ മറുപടി അയക്കാന്‍ കഴിഞ്ഞില്ല ആദ്യമായി ക്ഷമ ചോദിക്കുന്നു. ഞാന്‍ ഒരുപാട് സ്വപ്‌നങ്ങള്‍ കാണാറുണ്ട് അതിലെല്ലാം നിന്നെ കുറിച്ചുള്ള സ്വപ്നമാന്നെനിക്കിഷ്ട്ടം നിന്റെ മുഖം കാണുമ്പൊള്‍ എന്റെ ദുഖങ്ങള്‍ ഇല്ലാതാവും, നിന്റെ സ്നേഹത്തിന്റെ നദി എന്നുള്ളിലേക്ക് ഒഴികിയെത്തുന്നുന്ടെന്നരിഞ്ഞതില്‍ ഞാന്‍ അതിരില്ലാതെ ആഹ്ലാദിക്കുന്നു റോസാ പൂവിന്റെ പരിമളത്തോടെ എനിക്കുവേണ്ടി വിടര്‍ന്നു നില്‍ക്കുന്ന നിന്നെ എങ്ങിനെ ഞാന്‍ ഒഴിവാക്കും എന്നെല്ലാം എനിക്ക് എഴുതണമെന്നുണ്ടായിരുന്നു പക്ഷെ എന്ത് ചെയ്യാനാ സുഫിയാന്‍ നിന്നോട് എനിക്ക് തീരെ ഇഷ്ട്ടം തോന്നിന്നില്ല നിന്നെ സ്നേഹിക്കാന്‍ എനിക്ക് കഴിയുന്നുമില്ല നിന്റെ ആ വളഞ്ഞ മൂക്കും, വലിഞ്ഞ ചിരിയും കണ്ടാല്‍ ഞാന്‍ എന്നല്ല മുഖത്ത് കണ്ണുള്ള ഒരു പെണ്‍കുട്ടിക്കും നിന്നെ സ്നേഹിക്കാന്‍ കഴിയില്ല ഗാന്ധിജി പോലും വെക്കാന്‍ ഇഷ്ട്ടപ്പെടാത്ത ഒരു മന്തന്‍ കണ്ണട വെച്ചാല്‍ നിന്റെ മുഖത്തിന്റെ ചളിപ്പ്‌ മാറിക്കിട്ടുമെന്ന് നീ തെറ്റ് ധരിച്ചിട്ടുണ്ടാവും കാക്ക കുളിച്ചാല്‍ കൊക്കാകില്ലെന്ന് നമ്മള്‍ രണ്ടാം ക്ലാസ്സില്‍ നിന്ന് ചൊല്ലി പഠിച്ചത് മറന്നു പോയോ..,അതുകൊണ്ട് മോനെ നിന്റെ ഒടുക്കത്തെ ലവ് ലെറ്റര്‍മായിട്ട് എന്റടുത്തു വരരുത് ഇത് ഇവിടെ വെച്ച് നിര്‍ത്തണം. എന്ന് താക്കീതോടെ, അറവുകാരന്‍ കോമു വിലഞ്ഞിപ്പില്‍ന്റെ മകള്‍ ഫൌസിയ വിലഞ്ഞിപ്പിലാന്‍.

ആരെയും പേടിയില്ലാത്ത എനിക്ക് ധൈര്യം തീരെ ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല പിന്നീട് ഞാന്‍ ഒരു ദിവസം പോലും ആ ക്ലാസ്സിലെക്കോ ആ കോലെജിലെക്കോ കാലു കുത്തിയിട്ടില്ല.

28 അഭിപ്രായങ്ങൾ:

  1. നിങ്ങള് പറ മര്യാധക്കൊന്നു പ്രേമിക്കാന്‍ സമ്മതിക്കാത്ത പെണ്‍കുട്ടികള്‍ കോളേജിന്റെ ഒരു പോരായ്മയല്ലേ......?

    മറുപടിഇല്ലാതാക്കൂ
  2. ha haha...athu nannai alle aa collegeinte oru bhagyame...angineyengilum collegil pokk nirthiyallo.

    മറുപടിഇല്ലാതാക്കൂ
  3. അതും ശരിയാണല്ലോ... കഷ്ടം തന്നെ
    ;)

    മറുപടിഇല്ലാതാക്കൂ
  4. ninte bhaagyam ishtaa...ithrayum ahangaariyum maryaadayillaathavalumaaya oru pennu jeevithaththileeku varathe poyathu..allenkilum ee aravukaarante makalil ninnum ithil kooduthal expect cheyyaruthaayirunnu..hi hi hi

    മറുപടിഇല്ലാതാക്കൂ
  5. ഞങളെപോലുള്ള മിടുക്കന്മാരൊക്കെ കോളേജില്‍ നിന്ന് ഒഴിവായാല്‍ മണ്ടന്മാര്‍ക്കൊക്കെ ഒന്നാം സ്ഥാനത്ത്‌ എത്താമെന്നുള്ള ചിരിയാണ് ഈ പാച്ചിയുടെത് ആരും കാര്യമാക്കേണ്ട, എന്ത് ചെയ്യും ശ്രീ എന്റെ വിധി, ശരിയാ വീരു സൌന്ദര്യത്തില്‍ വീണു പോയപ്പോള്‍ ഒന്നും നോക്കിയില്ല.( ഈ അറവ് കാരെന്റെ മകള്‍ ഇപ്പോള്‍ എന്റെ ഭാര്യാണ് കൂട്ടുകാരാ അത് മറ്റൊരു കഥയാണ് വൈകാതെ ബ്ലോഗില്‍ ഞാനൊരു പോസ്റ്റു പോസ്റ്റും ), സൂത്രന്റെ ഈ സൂത്രങ്ങള്‍ ഇഷ്ട്ടപ്പെട്ടു( കുത്തും കോമയും)

    മറുപടിഇല്ലാതാക്കൂ
  6. സ്നേഹമാർന്നയനുരാഗനദിയ്ക്കു വിഘ്നം കൂടാതനുവധിക്കില്ല.....

    മറുപടിഇല്ലാതാക്കൂ
  7. സ്നേഹമാർന്നയനുരാഗനദിയ്ക്കു വിഘനം കൂടാതനുവധിക്കില്ല...

    മറുപടിഇല്ലാതാക്കൂ
  8. അതൊക്കെ വെറുതേ പറഞ്ഞതാവും....

    മറുപടിഇല്ലാതാക്കൂ
  9. അതൊക്കെ വെറുതേ പറഞ്ഞതാവും....

    മറുപടിഇല്ലാതാക്കൂ
  10. അതും മനസ്സിലാക്കി അല്ലെ...അമ്പട

    മറുപടിഇല്ലാതാക്കൂ
  11. വേറെ ഒരു കാര്യം കൂടി ഭാര്യേം അമ്മായിഅപ്പനും ഇതൊന്നും വായിക്കില്ലന്നു ഉറപ്പുണ്ടെങ്കില്‍ പോസ്ടിക്കോ.വെറുതെ അമ്മയിഅപ്പന്റെ കത്തിക്ക് പണിയുണ്ടാക്കല്ലേ... അപ്പൊ ഞങ്ങളെ വിളിച്ചാല്‍ നോ രക്ഷ.

    മറുപടിഇല്ലാതാക്കൂ
  12. ഇഷ്ടമായീ...
    നന്നായിട്ടുണ്ട്...
    ആശംസകള്‍

    ചേച്ചി

    മറുപടിഇല്ലാതാക്കൂ
  13. അതുശരി. അപ്പോള്‍ ആ കഥയും കേള്‍ക്കട്ടെ. വേഗം എഴുതു.

    മറുപടിഇല്ലാതാക്കൂ
  14. അതുശരി. അപ്പോള്‍ ആ കഥയും കേള്‍ക്കട്ടെ. വേഗം എഴുതു.

    മറുപടിഇല്ലാതാക്കൂ
  15. അബദ്ധരാജാവിന് മണ്ടൻ രാജാവിന്റെ അഭിനന്ദനങ്ങൾ..

    മറുപടിഇല്ലാതാക്കൂ
  16. അബദ്ധരജാവിന് മണ്ടൻ രാജവുവക അഭിനന്ദനങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  17. ആ പെണ്‍കുട്ടി പിന്നെ എങ്ങനെ ഭാര്യ ആയി? ആ കഥ കേള്‍ക്കട്ടെ. (ഞാന്‍ ഇതിന് മുന്‍പ് അയച്ച കമന്റ്‌ എവിടെ?

    മറുപടിഇല്ലാതാക്കൂ
  18. ആ പെണ്‍കുട്ടി പിന്നെ എങ്ങനെ ഭാര്യ ആയി? ആ കഥ കേള്‍ക്കട്ടെ. (ഞാന്‍ ഇതിന് മുന്‍പ് അയച്ച കമന്റ്‌ എവിടെ?)

    മറുപടിഇല്ലാതാക്കൂ
  19. ..അതുകൊണ്ട് മോനെ നിന്റെ ഒടുക്കത്തെ ലവ് ലെറ്റര്‍മായിട്ട് എന്റടുത്തു വരരുത് ഇത് ഇവിടെ വെച്ച് നിര്‍ത്തണം. ..
    ഹ ഹ ഹ... ചിരിച്ചു ഒരു വിധമായി...

    മറുപടിഇല്ലാതാക്കൂ
  20. ഹഹഹ....
    ആസ്വദിച്ചുകൊണ്ടുള്ള ചിരിതന്നെയാട്ടോ...

    മറുപടിഇല്ലാതാക്കൂ
  21. വിഘ്നം കൂടാതനുവധിക്കില്ല..... ബിലാതിപട്ടണം, വേരുതെയവട്ടെ എന്ന് കരുതാം സബിതബാലാ, മനസ്സിലാക്കന്‍ എന്തിരിക്കുന്നു പാചികുട്ടി ബൂലോകത്ത് ഇത്രയും ആളുണ്ടയിട്ടും രക്ഷപെടുത്താന്‍ ആരും വരില്ലേ...., അരുണ്‍ കയം കുളം ഇനിയും വരണം, അഭിപ്രായത്തിന് നന്ദി ശ്രീദേവി ചേച്ചി,

    മറുപടിഇല്ലാതാക്കൂ
  22. സുകന്യ അഭിപ്രായം അറിഞ്ഞു, നാട്ടിലായത് കൊണ്ട് മറുപടി എഴുതാന്‍ വൈകി ക്ഷമിക്കണം...ഇനിയും വരണം അഭിപ്രായം പറയണം, കുമാരേട്ടാ അഭിപ്രായത്തിന് വളരെ അധികം നന്ദി...ഇനിയും വരണം, കളിയാക്കിയാലും, ആസ്വധിച്ചാലും ഇനിയും വന്നു ചിരിക്കണം കൊട്ടോട്ടിക്കാരാ.....

    മറുപടിഇല്ലാതാക്കൂ
  23. കുറച്ച് വൈകിയാണ് കണ്ടത്.
    നന്നായിട്ട് ചിരിച്ചു.

    മറുപടിഇല്ലാതാക്കൂ