2009, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

കോടാലിയും പുതിയ കഥയും

മറ്റൊരിക്കല്‍ ഒരു മരം വെട്ടുകാരന്‍ പുഴകടവത്ത്ഒരു പട്കൂടാന്‍ മരം വെട്ടുകയായിരുന്നു ഒരു പാട് കാലപഴക്കമുള്ള ആ മരം അഞ്ഞാഞ്ഞു വെട്ടി തളര്‍ന്ന കയ്യില്‍ നിന്നും അയാളുടെ മഴു പുഴയിലേക്ക് തെറിച്ചു വീണു എന്ത് ചെയ്യണമെന്നറിയാതെ പുഴക്കരയില്‍ അന്തിച്ചു നില്‍ക്കുമ്പോള്‍ പുഴയുടെ ആഴത്തില്‍ നിന്നു സുന്ദരിയായ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. അവളുടെ കൈയില്‍ ഒരു സ്വര്‍ണത്തിന്റെ മഴുവുമുണ്ട് ഇതാ "ഈ മഴു എടുത്തോളൂ " എനിക്കിതു വേണ്ട എന്റെ ഇരുമ്പിന്റെ മഴുവാണ് ഇതു കേട്ട അവള്‍ പുഴയിലേക്ക്‌ തന്നെ താഴ്ന്നു പോയി ഒരു വെള്ളിയുടെ മഴുമായി പൊങ്ങിവന്നു . "ഇതു എടുത്തോളൂ എനിക്ക് ഇതും വേണ്ട എന്റേത് ഇരുമ്പിന്റെ മഴുവാണ് ' ങാ ഹാ ഒരു മരം വെട്ടുകാരന് ഇത്രയും അഹന്ഗാരമൊ..? "നിങ്ങള്ക്ക് പഴയത് തന്നെ കിട്ടണമെന്ന് എന്താ ഇത്ര വാശി എന്നാലൊന്നു കാണണം " ഇതും പറഞ്ഞു അവള്‍ വെള്ളത്തിലേക്ക്‌ ഊളിയിട്ടു. പാവം മരം വെട്ടുകാരന്‍ ഒരുപാടു കാത്തിരിന്നു ഫലം വട്ട പൂജ്യം....

19 അഭിപ്രായങ്ങൾ:

  1. നന്നായി എഴുതാന്‍ കഴിയുന്നുണ്ട്...
    അക്ഷരത്തെറ്റുകള്‍ കുറച്ചൂടെ..?

    മറുപടിഇല്ലാതാക്കൂ
  2. ഇത് കേട്ടിരിക്കുന്നത് ഇങ്ങനെ ഇരുമ്പു കോടാലി കൊണ്ടുവന്നു കൊടുത്തപ്പോള്‍ അതാണെന്ന് പറഞ്ഞ മരം വെട്ടുക്കാരന് മൂന്ന് കോടാലിയും കൊടുത്തു ദേവത !
    പിന്നെ മരംവെട്ടുക്കാരന്‍ പണക്കാരനായി ഒരിക്കല്‍ ഭാര്യയും അയാളും വീണ്ടും പുഴക്കരികില്‍ എത്തി കാലു തെറ്റി ഭാര്യ പുഴയില്‍ വീണു മുങ്ങി അയ്യാള്‍ ദേവതയെ പ്രാര്‍ത്ഥിച്ചു ദേവത അതിസുന്ദരിയായ ഒരു സ്ത്രീയെ കൊണ്ടുവന്നു കൊടുത്തു പക്ഷെ അയ്യാള്‍ അത് നിരസ്സിക്കാന്‍ പോയ്യില്ല അതില്‍ കോപിച്ചു ദേവത അയ്യളോട് ചോദിച്ചു എന്തുകൊണ്ട് വേറൊരു സ്ത്രീയെ സ്വന്തം എന്ന് പറഞ്ഞു എന്ന്
    മരം വെട്ടുക്കാരന്‍ " ഞാന്‍ അതല്ല എന്ന് പറഞ്ഞാല്‍ വേറൊരാളെ കൊണ്ടുവരും അതും അല്ല എന്നുപറഞ്ഞാല്‍ പിന്നെ എന്റെ ഭാര്യയെ കൊണ്ടുവരും അവസാനം മൂന്നുപേരെയും എനിക്ക് തരും അത് എന്നേകൊണ്ടു താങ്ങാന്‍ പറ്റില്ല ഒരെണം തന്നെ അധികമാ"

    മറുപടിഇല്ലാതാക്കൂ
  3. രമണിക, ഞാന്‍ മറ്റൊരു രൂപത്തില്‍ ചിന്തിച്ചതാണ്.. വായിച്ചതിനു നന്ദി..

    മറുപടിഇല്ലാതാക്കൂ
  4. കൊട്ടോട്ടിക്കാരന്‍, സമയ കുറവ് കൊണ്ടാണ് എഡിറ്റു ചെയ്യാതെ പ്രസിദ്ധീകരിക്കുന്നത്. ഇനി മുതല്‍ അക്ഷര തെറ്റ് കൂടാതെ എഴുതാം. ഇനിയും വരണം thank you.

    മറുപടിഇല്ലാതാക്കൂ
  5. കഥയിൽ ഒരു പരിണാമഗുപ്തി വന്നില്ല...കേട്ടൊ

    മറുപടിഇല്ലാതാക്കൂ
  6. ഇനിയും നന്നാക്കാം.. തുടർച്ചയായി എഴുതുക.

    മറുപടിഇല്ലാതാക്കൂ
  7. വ്യത്യസ്തമായ ആശയം കൊള്ളാം.
    പക്ഷെ ഒരിക്കല്‍ കൂടെ വായിച്ചിട്ട് അക്ഷര തെറ്റുകള്‍ ഒഴിവാക്കിയാല്‍ വളരെ ഭംഗിയാവും.

    മറുപടിഇല്ലാതാക്കൂ
  8. ബിലതിപട്ടണം അഭിപ്രായം എനിക്കും ഇപ്പോള്‍ മനസിലാകുന്നു ഇനിമുതല്‍ ശ്രദ്ധിക്കാം...Eid മുബാറക്, കുമാരന്‍ അഭിപ്രായം സ്വീകരിക്കുന്നു Eid മുബാറക്, പാച്ചി Eid മുബാറക്, രാധ ഇനി അക്ഷര തെറ്റുകൂടാതെ ശ്രദ്ധിച്ചോളാം Eid മുബാറക്.

    മറുപടിഇല്ലാതാക്കൂ
  9. പെരുന്നാള്‍ ആശംസകള്‍. പുതിയ കോടാലി കഥ നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  10. കോടാലിയാകാത്ത് ഒരെഴുത്ത് വായിച്ച് സന്തോഷത്തിലാണ്‌.
    എല്ലാം വായിച്ചു. ഇഷ്ടായി

    മറുപടിഇല്ലാതാക്കൂ