2009, ഫെബ്രുവരി 21, ശനിയാഴ്‌ച

ദീര്‍ഘ ദൃഷ്ടി


എന്റെ നാട്ടിലെ വലിയൊരു (നല്ല) ഒരു സാംസ്‌കാരിക ക്ലബ്ബാണ്‌ ദിവ്യ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ്.
ഓണത്തിന്‍ പല മത്സരങ്ങളും ക്ലബ്ബ് സംഘടിപ്പിക്കുന്നു. അവസാന നടക്കുന്നത് കലം തള്ളിപോട്ടിക്കള്‍ എന്നരസകരമായ ഇനമാണ്. എല്ലാവരുടെയും കണ്ണ് കെട്ടി എന്റെയും കണ്ണ് മൂടികെട്ടി (ഒരു രഹസ്യമുണ്ട് ഇതാരോടും പറയരുത് കന്നുകെട്ടുന്നവന്‍ എന്റെ അടുത്ത സുചുര്തയത് കൊണ്ടു എന്റെ കണ്ണ് കെട്ടുന്നതില്‍ ചെറിയ ഒരു അഡ്ജസ്റ്റ് നടത്തി ) എലാവരുടെയും കയ്യില്‍ വലിയ ഒരു വടി തന്നു പിടിച്ചു വലിച്ചു വട്ടം കറക്കി കുറച്ചു ദൂരെ വിട്ടു കലം പൊട്ടിക്കാനുള്ള കാഹളം മുഴങ്ങി ന്താനൊരു ദീര്‍ഘദ്രിഷ്ടിയുല്ലവനയത് കൊണ്ടു എല്ലാം കണ്ടിട്ടും ഒന്നും കാണാത്ത പോലെ തപ്പി തപ്പി മെല്ലെ മെല്ലെ മുമ്പോട്ട്‌ നീങ്ങി 'ടും ' അമ്മോ ഒരു കാലം പൊട്ടി ആ 'കൊലപ്പി സുനീഷാണ്' അത് പൊട്ടിച്ചത് , പോട്ടെ സെക്കന്റ് എനിക്കുവേണം ന്താന്‍ കുറച്ചു സ്പീഡ് കൂടി കുറച്ചു മാത്രം കാരണം മുമ്പുപരഞ്ഞല്ലോ 'ദീര്‍ഘ ദൃഷ്ടി' പെട്ടന്ന് പോയി പൊട്ടിച്ചാല്‍ സംശയം തോന്നും 'ടും ' എന്റമ്മോ രണ്ടാമത്തേതും പൊട്ടിയിരിക്കുന്നു 'കുറുമ്പന്‍ നാസര്‍ ' മൂന്നമത്തേത് എങ്കിലും എനിക്ക് വേണം ന്താന്‍ സ്പീട് കൂട്ടി ' ടും ' അതും തകര്ന്നു .......... കണ്ണ് കെട്ടി തന്ന കൂടുകാരന്‍ അമ്മായി മുനീറിന്റെ ഒരു 'ദീര്‍ഘ ദൃഷ്ടി '!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ