2009, മാർച്ച് 22, ഞായറാഴ്‌ച

ആദ്യ പ്രണയം

കോളേജില്‍ ഞങ്ങളെ കുറിച്ചു ഇങ്ങനെ ഓരോന്ന് പറയുന്നത് വെറുതെ അല്ല , എന്തോ ഒന്നുണ്ടെന്നു എനിക്കും അറിയാം ജബിന അവള്ക്ക് എന്റെ കാര്യത്തില്‍ ഇത്തിരി ശ്രദ്ധ കൂടുതലാണ് എനിക്കവലോടും അങ്ങിനെ തന്നെയായിരുന്നു. അവളെ ചേര്‍ത്തുള്ള കൂടുകാരുടെ ഓരോ കമന്റുകളും ഞാന്‍ (സന്തോഷത്തോടെ) മൈണ്ട് ചെയ്തില്ല . അവളെയും അവളുടെ കൂട്ടുകാരികള്‍ കളിയാക്കിയിട്ടുണ്ടോ ആവോ.... എനിക്കറിയില്ല .
എനിക്കവളോടുള്ള ആ ഒരിത് തുറന്നു പറയാന്‍ ഒരുപാടു തവണ ശ്രമിച്ചതാണ് പക്ഷെ കഴിഞ്ഞില്ല അവള്‍ എപ്പോഴെങ്കിലും ഇങ്ങോട്ട് പറയും എന്നെനിക്കറിയാം . അങ്ങിനെ ഇങ്ങനെ ആ സംഭവം നീണ്ടുപോയ്കൊടിരുന്നു.
ഏതോ ഒരു കാരണത്താല്‍ അന്ന് ഞാന്‍ ക്ലാസ്സില്‍ പോയില്ല പിറ്റേന്ന് വന്നപോഴാണ് അറിയുന്നത് തലേ ദിവസം ജബിയും അവളുടെ അമ്മാവനും കോളേജില്‍ വന്നിരുന്നു എന്നെ കാണാനാണ് പോലും "എന്റമ്മോ " എന്തായിരിക്കും എനിക്കറിയാം അവള്‍ എന്നോട് പറയാതെ വീട്ടില്‍ എല്ലാം പറഞ്ഞു കാണും ഇനിയിപ്പോള്‍ എന്ത് പുകിലയിരിക്കും ദൈവമേ ..... എന്തോ കല്യാണ കാര്യം പാരയാണെന്ന് ഒരു കൂട്ടുകാരി പറഞ്ഞു "ഹമ്മ മ്മോ " ഞാന്‍ കല്യനതിനെ കുറിച്ചു ചിന്തിച്ചിട്ട് പോലുമില്ല ഇനി അമ്മാവന്‍ അവളെ കല്യാണം കഴിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ചാല്‍ എന്ത് പറയും എന്നാലും ഇത്രയൊക്കെ ആവും മുമ്പ് അവള്‍ക്കു എന്നോട് ഒന്നു പറഞ്ഞുകൂടായിരുന്നോ ...?
അതാ ജബിയും അവളുടെ കൂടെ അയാളുമുണ്ട് എന്നെ കണ്ടു എന്നാ തോന്നുന്നത് എന്റെ നേര്‍ക്ക് തന്നയാണ് വരുന്നത് ഞാന്‍ പരമാവധി ധൈര്യം സംഭരിച്ചു എന്തും സംഭവിക്കാം .
"ഇന്നലെ എവിടെയായിരുന്നു ഇന്നലെയും കുഞ്ഞാമന്‍ ( മാമനെ വിളിക്കുന്ന പേരു) ഇവിടെ വന്നിരുന്നു "
"ഉം " പിന്നെ എല്ലാം പറഞ്ഞത് മാമനായിരുന്നു "ഇയാളെ കുറിച്ചു ജബി ഒരുപാടു പറയാറുണ്ട് നല്ല തമാശക്കരനല്ലേ ? " ഞാന്‍ വെറുതെ ഒന്നു ഇളിച്ചു കാട്ടി " ജബിയുടെ ഏറ്റവും വലിയ കൂടുകാരന്‍ ഇയളാണല്ലോ" അതിനും ഞാനൊന്നു ചിരിച്ചു "അതുകൊണ്ട് ഇയാളോട് തന്നെ ആദ്യം പറയണംന്ന് ജബിക്ക് നിര്‍ബന്ധം ഉണ്ട്. ഗല്ഫുകരനയത് കൊണ്ടു പെട്ടന്ന് വേണംന്ന് പറഞ്ഞു പിന്നെ നല്ലതൊന്നു ഒത്തു വന്നതല്ലേ പിന്നെ ഞങ്ങളുടെ ഒരു ബന്ധുവിന്റെ അയല്കരനാ അപ്പോള്‍ പിന്നെ അതികം അന്വേഷിക്കേണ്ടി വന്നില്ല .

അടുത്ത ഇരുവതി രണ്ടിനാണ് ഉറപ്പിച്ചത് സുഫി നേരത്തെ അങ്ങുവരണം ഇയാളെ തമാശയും മറ്റും ഞാങള്‍ക്കും കേള്‍ക്കാമല്ലോ സുഫിയെന്താ ഒന്നും മിണ്ടാതെ " ഇനി ഞാന്‍ എന്ത് മിണ്ടാണാ വായനക്കാര്‍ പറയട്ടെ ...................

6 അഭിപ്രായങ്ങൾ:

  1. അയ്യോ! വിടരും മുന്‍പേ കൊഴിഞ്ഞല്ലോ പ്രണയം... പോട്ടെന്നെ... പക്ഷെ ഒരു സംശയം.... എന്താ മാമന്‍ ആണോ കല്യാണം കഴിക്കുന്നെ? മാമന്‍ എന്ന് വിളിക്കുന്നത് അമ്മേടെ ആങ്ങള അല്ലെ ?
    :-(

    മറുപടിഇല്ലാതാക്കൂ
  2. ഹോ ഈ പാചികുട്ട്യുടെ ഒരു കാര്യം വല്ലാത്തൊരു സംശയമാണ് കേടോ മാമന്‍ കല്യാണം വിളിക്കാന്‍ വന്നതാണ്‌.

    മറുപടിഇല്ലാതാക്കൂ
  3. ഹായ് പ്രണയം ..
    പ്രണയിച്ചുയമ്മ അടുക്കള രാഷ്ട്രീയമച്ച്ചന്‍ ;
    പണത്തെ സ്നേഹിച്ചുയമ്മാവര്‍;ബന്ധുക്കള്‍ സ്വത്തിലും ....

    പ്രണയിച്ചീക്കളികൂട്ടുകാരി കളികള്‍ മാത്രം !
    പ്രാണനായി സിനിമപെങ്ങള്‍ക്ക് ;ചേട്ടന്‍ ക്രിക്കറ്റില്‍ ,
    പണയത്തിലാക്കിയെന്‍ പ്രേമം ഇഷ്ട മുറപ്പെണനും ,
    പണിക്കാരിക്കുപോലുമീയിഷ്ടം ശേഷം കൂലിയില്‍ .....

    പ്രണയമെന്‍കുപ്പായത്തോടും ,ബൈക്കിനോടും മാത്രം
    പ്രണയിച്ച കൂട്ടുകാരികെള്‍ക്കെല്ലാം;കൂട്ടുകാര്‍ക്കോ

    മറുപടിഇല്ലാതാക്കൂ
  4. നന്നായി ബിലാതിപട്ടണം, ഇനിയും വരണം, പാചികുട്ടിയോടു ക്ഷമിക്കാം ഇനിയും വന്നു അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ മാത്രം

    മറുപടിഇല്ലാതാക്കൂ