2009, മാർച്ച് 6, വെള്ളിയാഴ്‌ച

രാജാവിന്റെ ഭാര്യാ


ല്യാണം കഴിഞ്ഞു ഒരു മാസമായി കാണും ഭാര്യയും ഞാനും തിരൂരിലുള്ള എന്‍റെ കൂട്ടുകാരന്‍ ഫൈസിയുടെ (തിരൂരിലുള്ള ഒമ്ച്ചപുഴ എന്നാ സ്ഥലത്താണ് അയാളുടെ വീട് അതുകൊണ്ട് അവനെ ഒമാചെന്‍ എന്നാണ് ചുരുക്കി വിളിക്കാറ്) വീടിലേക്ക്‌ സല്‍കരിക്കപ്പെട്ടു. വൈകുന്നേരം നാലേ മുപ്പതിനാണ് അവിടെ എത്തിയത്. ഒരുമാതിരി എല്ലാ ഭക്ഷണവും മേശപ്പുറത്ത് നിരന്നിട്ടുണ്ട്. 'പൊറാട്ട' ഭാര്യയുടെ ദൌര്‍ബല്യമായിരുന്നു. ഞാന്‍ കുറച്ചു ഡിസന്റ് കീപ് ചെയ്യുന്ന ആളായാതുകൊണ്ട് അല്പം അതും ഇതും എടുത്ത് തിന്നുകയാണ്. ഭക്ഷണം മുന്നിലെത്തിയാല്‍ ഒന്നും നോക്കരുത് മതിയാവോളം തിന്നിട്ട് ഒരു പഴം കൂടി കഴിക്കണം എന്നാണ് ഭാര്യയുടെ നിലപാട്. അവള്‍ മൂന്നോ നാലോ പൊറാട്ടയും ചിക്കന്‍ ഫ്രൈയും അകത്താക്കി. അപ്പോഴാണ് ഒമാചെന്റെ ഉമ്മ ഭാര്യയോടായി പറഞ്ഞു "മോളെ ഇതാ ഉമ്മാന്റെ വക ഒരു കഷ്ണം കൂടി തിന്നോള് " ഉമ്മ ഒരു പോരാട്ട എടുത്ത് പകുതിയക്കുമ്പോള്‍ അവള്‍ ഉമ്മയുടെ കൈ തടഞ്ഞു "മാണ്ട ഉമ്മാ മുറിക്കേണ്ട അത് മുഴുവനും ഇങ്ങു തരി " അവളൊന്നും ശ്രദ്ധിക്കാതെ അതും വാങ്ങി അകത്താക്കി.....!

9 അഭിപ്രായങ്ങൾ:

  1. ഇതാപ്പോ നല്ല കാര്യം. ഇഷ്ട ഭക്ഷണം കിട്ടുന്നത് എത്ര ഭാഗ്യമെന്നോ... ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്ത ആയിരങ്ങളുടെ ഇടയില്‍ ഇഷ്ട ഭക്ഷണത്തിന് മുന്‍പില്‍ ഫാഷന്‍ കാണിച്ചു നുള്ളി പെറുക്കുന്ന ഭര്‍ത്താവേ നിങ്ങള്‍ ഭാര്യയെ കളിയാക്കാതെ മനസ്സ് ആഗ്രഹിക്കുന്ന പോലെ നന്നായി കഴിക്കു...കിട്ടുമ്പോള്‍ :-) ഞാന്‍ ആ ഭാര്യടെ പക്ഷത്താണ് കേട്ടോ.

    മറുപടിഇല്ലാതാക്കൂ
  2. കിട്ടുന്നത്‌ കളയണ്ട. അകത്താക്കുന്നതാണ്‌ ബുദ്ധി

    മറുപടിഇല്ലാതാക്കൂ
  3. അഭിപ്രായങ്ങള്‍ പറഞ്ഞ അന്തിക്കടനും, പാച്ചികുട്ടിക്കും, പട്റെപടംരേംജിക്കും ആയിരം ആയിരം നന്ദി....

    മറുപടിഇല്ലാതാക്കൂ
  4. ഭക്ഷണത്തിന്റെ മുന്‍പില്‍ ജാടയുടെ ആവശ്യമില്ല.. ഭക്ഷണം തരുന്നവനും അത് സ്വാദോടെ കഴിക്കുന്നത്‌ കാണാനായിരിക്കും ഇഷ്ടം.. അതുകൊണ്ട് അങ്ങോട്ട്‌ അര്മാദിക്കുകതന്നെ.
    എന്റെ ബ്ലോഗില്‍ വന്നതിനും കമെന്റ്സിനും നന്ദി.

    മറുപടിഇല്ലാതാക്കൂ
  5. തെച്ചിക്കൊടനും, സൂത്രക്കാരനും നന്ദി

    മറുപടിഇല്ലാതാക്കൂ
  6. സത്യം പറ.. ഇങ്ങനെ പറഞ്ഞത് ഭാര്യയോ അതോ ഭര്‍ത്താവോ ???

    മറുപടിഇല്ലാതാക്കൂ