2009, മാർച്ച് 28, ശനിയാഴ്‌ച

പ്രണയ സമ്മാനം


കോളേജില്‍ വോക്കെഷനായി ഒന്നു , രണ്ടു മാസം അവളെ കാണാതെ എങ്ങിനെ നീങികിട്ടും അടുത്ത അധ്യന വര്‍ഷം തിരിച്ചു വരുമ്പോള്‍ പുതിയ കൂടുകാരൊക്കെ കൂടുമ്പോള്‍ അവള്‍ എന്നെ മറന്നു പോകുമോ ഹോ ആലോചിക്കാന്‍ കഴിയുന്നില്ല . അവള്‍ എന്നന്നേക്കും എന്നെ ഓര്‍മ്മിക്കാന്‍ (മറക്കാതിരിക്കാന്‍) ഒരു സമ്മാനം വാങ്ങി കൊടുക്കാം.
അങ്ങിനെ ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണ് ഒരു മുത്ത് വാങ്ങികൊടുക്കാം മുത്തിന് വലിയ അര്‍ത്ഥമുണ്ടല്ലോ കാരണം അത് മുക്കുവന്മാര്‍ കടലില്‍ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടി മുങ്ങി തപ്പി കണ്ടെടുക്കുന്നതാനല്ലോ. എനിക്കുമവള്‍, ഒരു മുത്ത്‌ പോല തന്നെയാണ് എത്രയോ പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട് അതില്‍ നിന്നെല്ലാം എനിക്കിഷ്ടപെട്ട ഒരുവള്‍ ഒരുവള്‍ മാത്രം.
അങ്ങിനെ ഒരുപാട് ബുദ്ധിമുട്ടി ഒരപൂര്‍വമായൊരു മുത്ത് ഞാന്‍ സംഘടിപിചു അവള്‍ക്കു സമ്മാനിച്ചു. അവള്‍ അത് തുറന്നു നോക്കി ചിരിച്ചു കൊണ്ട് " ഹായ് നല്ല ഒറിജിനല്‍ മുത്ത് പോലെയുണ്ട് ഇത് ഞാനിന്നലെ ചൈന മാര്‍ക്കറ്റില്‍ പോയപ്പോള്‍ കണ്ടിരുന്നു ചൈനയുടെതാനെങ്കിലും സംഗതി കൊള്ളാം ..."
ഏതോ കാമുകന്‍ പണ്ട് ഹൃദയം പറിച്ചു കൊടുത്തപ്പോള്‍ അത് ചെമ്പരത്തി പൂവല്ലേന്നു ചോദിച്ച കാമുകിമാര്‍ ജീവിച്ചു മരിച്ച നാടല്ലെ
നമ്മുടെത്.

6 അഭിപ്രായങ്ങൾ:

  1. ഇതാണു ഇപ്പോഴത്തെ പെണ്‍പിള്ളേരുടെ കാര്യം.

    മറുപടിഇല്ലാതാക്കൂ
  2. വാങ്ങുമ്പോള്‍ ഒറിജിനല്‍ ആണൊ എന്ന് ഉറപ്പു വരുത്തുക

    മറുപടിഇല്ലാതാക്കൂ
  3. ശരിയാണ് കുമാരേടാ.. അഭിപ്രായത്തിന് നന്ദി ഇനിയും ഒരതീക്ഷിക്കുന്നു.
    എന്ത് ചെയ്യും pattepadamramji പെണ്‍കുട്ടികളുടെ അത്ര കണ്ണ് നമുക്കില്ലലോ അഭിപ്രായത്തിന് നന്ദി ഇനിയും വരണം.

    മറുപടിഇല്ലാതാക്കൂ
  4. മുത്ത് മുത്താരം
    പെണ്ണ് പെണ്ണാരം
    ആണ് പിണ്ണാരം ! (പിണ്ണാക്ക്)

    മറുപടിഇല്ലാതാക്കൂ
  5. ayye kashtam...koode muthinte value, clarity, okke ezhuthi vachittulla tag vaikkende...
    :-)

    മറുപടിഇല്ലാതാക്കൂ
  6. അത് തന്നെയാ bilatthipattanam പിണ്ണാക്ക് തന്നെയാ ഈ പെണ്ണുങ്ങള്‍ , സത്യ സന്ധമായി കള്ളം പറയുന്ന സയില്സ്മാനുണ്ടായിരുന്നു അവിടെ പാച്ചികുട്ടീ....,നന്ദി സൂത്രാ...

    മറുപടിഇല്ലാതാക്കൂ